Surprise Me!

മകളെ ഉറക്കാൻ ദുല്‍ഖർ പാടുന്ന പാട്ട് | filmibeat Malayalam

2017-12-11 1 Dailymotion

<br />Dulquer Salmaan Talks About Daughter's Favourite Song <br /> <br />യുവനടൻ ദുല്‍ഖർ സല്‍മാനും ഭാര്യ അമാലിനും ഒരു കുഞ്ഞുണ്ടായെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ വരവേറ്റത്. കുഞ്ഞിനെപ്പറ്റിയുള്ള അധികം വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. മറിയം എന്നാണ് കുഞ്ഞിൻറെ പേര്. ഏതായാലും മറിയത്തിൻറെ പ്രിയപ്പെട്ട ഗാനത്തെക്കുറിച്ച് സംസാരിക്കുകയാണ് ദുല്‍ഖർ. പറയുക മാത്രമല്ല, പൊതുവേദിയില്‍ പാടുക കൂടി ചെയ്തു ദുല്‍ഖർ. ദോഹയില്‍ യുവ അവാർഡ് ദാന ചടങ്ങിനിടെയാണ് സംഭവം. മമ്മൂട്ടി അഭിനയിച്ച അഴകിയ രാവണനിലെ വെണ്ണിലാച്ചന്ദനക്കിണ്ണം എന്ന ഗാനമാണ് ഇപ്പോള്‍ താന്‍ കൂടുതലായും പാടുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ഈ പാട്ട് കേട്ടാല്‍ മറിയം പെട്ടെന്ന് ഉറങ്ങും.കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറെ നൊസ്റ്റാള്‍ജിയ തോന്നുന്ന ഗാനമാണിത്. വാപ്പച്ചി വഞ്ചി തുഴയുന്ന വിഷ്വലാണ് ഈ പാട്ട് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നതെന്നും താരപുത്രന്‍ പറയുന്നു.വല്ല്യുപ്പയുടെ പാട്ട് കേട്ടാണ് ഉറങ്ങുന്നതെന്ന കാര്യത്തെക്കുറിച്ച് അവള്‍ക്ക് ഇപ്പോള്‍ അറിയുമോയെന്ന് തനിക്കറിയില്ല. ഭാവിയില്‍ അക്കാര്യം മകളോട് പറയുമെന്നും ദുല്‍ഖര്‍ പറയുന്നുണ്ട്.

Buy Now on CodeCanyon